പാകിസ്താനില്‍ കാണാതായ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഐ.എസ്.ഐ. കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡൽഹി:തിങ്കളാഴ്ച രാവിലെ മുതൽ കാണാതായ, പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരായ രണ്ടുപേർ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ.യുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ടുകൾ. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി.യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ എട്ടുമണി മുതലാണ് എംബസിയിലെ ഡ്രൈവർമാരായ രണ്ടുപേരെ കാണാതായത്. ഉദ്യോഗസ്ഥരെ കാണാതായതിനു പിന്നാലെ ഇന്ത്യയിലെ പാകിസ്താൻ പ്രതിനിധിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. ഡ്രൈവർമാരെ കാണാതായതിനു പിന്നാലെ ഇന്ത്യ പാകിസ്താൻ സർക്കാരിന് പരാതിയും നൽകിയിരുന്നു. ഇന്ത്യയിലെ പാകിസ്താൻ എംബസി ജീവനക്കാരായിരുന്ന രണ്ട് പാകിസ്താനികളെ ചാരപ്രവർത്തി ആരോപിച്ച് നാടുകടത്തി ആഴ്ചകൾക്കു പിന്നാലെയാണ് ഈ സംഭവം. ഇന്ത്യയിലെ പാകിസ്താൻ എംബസിയിലെ വിസ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണ് ചാരപ്രവർത്തിക്കിടെ പിടികൂടിയത്. പാകിസ്താനിൽ ജോലി ചെയ്യുന്ന ഇന്ത്യയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്ലാമാബാദ് നിരീക്ഷിച്ചുവരികയാണ്. കടുത്ത നിരീക്ഷണങ്ങൾക്കെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. content highlights: missing indian high commission staffers are in isi custody says reports
Home › News › പാകിസ്താനില്‍ കാണാതായ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഐ.എസ്.ഐ. കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്
