സംസ്ഥാനം

മുന്‍ കേരള വോളിബോള്‍ ടീം ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു

📍 Mukkam, Kozhikode16 Jun 2020

പത്തനംതിട്ട: മുൻ കേരള വോളിബോൾ ടീം ക്യാപ്റ്റനായിരുന്ന ഡാനിക്കുട്ടി ഡേവിഡ് (57) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. പത്തനംതിട്ട മല്ലശേരി സ്വദേശിയായ ഡാനിക്കുട്ടി ഡേവിഡ് കോഴഞ്ചേരി സെന്റ് തോമസ് കോളജ് ടീമിലൂടെയാണ് വോളിബോൾ കരിയറിലേക്ക് കടക്കുന്നത്. 1981-82 ലെ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പ് നേടിയ കേരള യൂണിവേഴ്സിറ്റി ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1981 മുതൽ 1993 വരെ കേരളത്തിനായി 11 ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കളിച്ചിട്ടുണ്ട്. 1985-86ലെ ഡൽഹി ചാമ്പ്യൻഷിപ്പിൽ ഡേവിഡിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. 1985-ലെ ഡൽഹി ദേശീയ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിൽ അംഗമായിരുന്നു. 1993-ൽ ഫെഡറേഷൻ കപ്പ് നേടിയ ടൈറ്റാനിയത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത ഡേവിഡ്, മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഒരു ദശകത്തിലേറെ കാലം ടൈറ്റാനിയം ടീമിനായി കളിച്ചു. ഇക്കഴിഞ്ഞ മേയ് 30-നാണ് ടൈറ്റാനിയത്തിൽ നിന്ന് വിരമിച്ചത്.

HomeNewsമുന്‍ കേരള വോളിബോള്‍ ടീം ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു