ചൈന അതിര്‍ത്തിയില്‍ സൈനിക നടപടി; ഇന്ത്യയുടെ ഒരു കേണലിനും രണ്ട് സൈനികര്‍ക്കും വീരമൃത്യു
ന്യൂഡൽഹി: ഇന്ത്യ-ചൈന യുദ്ധഭീതി സൃഷ്ടിച്ച്കൊണ്ട് കിഴക്കൻ ലഡാക്കിൽ സൈനിക നടപടി. ഗാൽവൻ വാനിയിൽ നടന്ന വെടിവെപ്പിൽ ഒരു ഇന്ത്യൻ കമാൻഡിങ് ഓഫീസർക്കും രണ്ട് സൈനികർക്കും വീരമൃത്യു. ചർച്ചകൾ നടക്കുന്നതിനിടെ ഗൽവാൻവാനിയിൽഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ്റിപ്പോർട്ട്. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ യോഗം ചേരുകയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.1975-ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അതിർത്തിയിൽ സംഘർഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്.
Home › News › ചൈന അതിര്‍ത്തിയില്‍ സൈനിക നടപടി; ഇന്ത്യയുടെ ഒരു കേണലിനും രണ്ട് സൈനികര്‍ക്കും വീരമൃത്യു
