ദേശീയം

ലഡാക്കിലെ വെടിവെപ്പ്; പ്രതിരോധ മന്ത്രി അടിയന്തര യോഗം വിളിച്ചു

📍 Mukkam, Kozhikode16 Jun 2020

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈനീസ് വെടിവെപ്പിൽ ഒരു കേണലടക്കം മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ അടിയന്തര യോഗം വിളിച്ചുചേർത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചീഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, മൂന്ന് സൈനിക മേധാവിമാർ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ച നടന്നുവരുന്നതിനിടെ കിഴക്കൻ ലഡാക്കിലെ ഗാൽവൻ വാനിയിൽ ഇന്നലെ രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതിനിടെ ഇന്ത്യൻ സൈനികർ അതിർത്തികടന്ന് തങ്ങളുടെ സൈനികരെ അക്രമിച്ചതായി ചൈന ആരോപിച്ചു. എ.എഫ്.പി വാർത്താ ഏജൻസിയാണ് ചൈനയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

HomeNewsലഡാക്കിലെ വെടിവെപ്പ്; പ്രതിരോധ മന്ത്രി അടിയന്തര യോഗം വിളിച്ചു