ദേശീയം

ലഡാക്കിലെ സംഘര്‍ഷം: ഇരുപതിലേറെ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്

📍 Mukkam, Kozhikode16 Jun 2020

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ ഇരുപതിലേറെ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ടുകൾ. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണനിരക്ക് കൂടിയേക്കാമെന്നും എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു. കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും ചൈനയ്ക്കും ആൾനാശം ഉണ്ടായതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.പത്തിലേറെ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി പിടിഐ വാർത്താ ഏജൻസിയുംറിപ്പോർട്ട്ചെയ്തിട്ടുണ്ട്.ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം മൂന്ന് മണിക്കൂർ നീണ്ടുനിന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ചൈനീസ് പക്ഷത്തിനും വൻ നാശമുണ്ടായെന്നും എ.എൻ.ഐ. പറയുന്നു. 43 പേർ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.നിലവിൽ സംഘർഷം നടന്ന ഗാൽവാൻ താഴ്വരയിൽനിന്ന് ചൈന പിൻമാറിയെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഇന്ത്യൻ സൈനികരും പ്രദേശത്തുനിന്ന് പിൻമാറിയിട്ടുണ്ട്. ഹെലികോപ്ടർ ഉപയോഗിച്ച് ചൈനീസ് സൈന്യം ചൈനയുടെ ഭാഗത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രിയാണ് കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ഇന്ത്യ-ചൈന സംഘർഷമുണ്ടായത്. ഒരു കേണൽ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു. വിജയവാഡ സ്വദേശിയ കേണൽ ബി സന്തോഷ് ബാബു, തമിഴ്നാട് തിരുവണ്ടനൈ സ്വദേശി ഹവിൽദാർ എ പളനി, ജാർഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി ശിപായിയായ ഓജ എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്.

HomeNewsലഡാക്കിലെ സംഘര്‍ഷം: ഇരുപതിലേറെ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്