ദേശീയം

ഡെക്സാമെത്തസോണ്‍ കോവിഡിനുള്ള 'അത്ഭുത മരുന്ന്'; മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍

📍 Mukkam, Kozhikode16 Jun 2020

ലണ്ടൻ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവുമായി ബ്രിട്ടീഷ് ഗവേഷകർ. വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ സ്റ്റിറോയ്ഡായ ഡെക്സാമെത്തസോൺ(dexamethasone)കോവിഡ് രോഗം ഭേദമാക്കുന്നതിൽ ഫലപ്രദമാണെന്ന്ഗവേഷകർ കണ്ടെത്തി. കുറഞ്ഞ അളവിലുള്ള ഡെക്സാമെത്തസോൺകോവിഡ് ബാധിച്ചവരിലെ മരണനിരക്ക് കുറയ്ക്കുമെന്നാണ്വിദഗ്ധരുടെ കണ്ടെത്തൽ. രോഗമുക്തി നിരക്ക് വർധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണിതെന്ന് ഗവേഷകർ അവകാശപ്പെട്ടു. ഗുരുതരമായി രോഗം ബാധിച്ചവരിലെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാൻ ഈ മരുന്ന് സഹായിച്ചുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. വായിലൂടെ കഴിക്കാവുന്ന ഈ മരുന്ന് ഐ.വി ആയും നൽകാം. 2,104 രോഗികൾക്ക് മരുന്ന് നൽകുകയും മരുന്ന് നൽകാത്ത 4,321 പേരുടെ ചികിത്സാഫലവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. 28 ദിവസത്തിനുശേഷം ഫലം പരിശോധിച്ചപ്പോൾ വെന്റിലേറ്റർ ഉപയോഗിച്ച രോഗികളിൽ മരണനിരക്ക് 35 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞു. ഓക്സിജൻ മാത്രം നൽകിയിരുന്നവരിൽ മരണനിരക്ക് 20 ശതമാനമായും കുറച്ചു. രോഗവ്യാപനത്തിന്റെ തുടക്കം മുതൽ യുകെയിലെ രോഗികളെ ചികിത്സിക്കാൻ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കിൽ 5,000 ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഗവേഷകർ അവകാശപ്പെട്ടു. മരുന്ന് ജീവൻ രക്ഷിക്കുമെന്നും മാത്രമല്ല അത് ചികിത്സാച്ചെലവ് കുറയ്ക്കാമെന്നുംപഠനത്തിന് നേതൃത്വം നൽകുന്ന ഓക്സ്ഫോർഡ് സർവകലാശാല പ്രൊഫസർ മാർട്ടിൻ ലാൻഡ്രെ പറഞ്ഞു.

HomeNewsഡെക്സാമെത്തസോണ്‍ കോവിഡിനുള്ള 'അത്ഭുത മരുന്ന്'; മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍