ജില്ലാ വാർത്തകൾ

കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തി പോലീസ് അടച്ചു

📍 Mukkam, Kozhikode25 Apr 2020

കോഴിക്കോട്: കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തികളിലുള്ള റോഡുകള്‍ പോലീസ് കരിങ്കല്ല് ഉപയോഗിച്ച് അടച്ചു. കോഴിക്കോട് നിന്നും അരീക്കോട്ടേക്ക് പോകാന്‍ കഴിയുന്ന പ്രധാന പാതയടക്കമുള്ള എട്ടോളം പാതകളാണ് മുക്കം പോലീസ് അടച്ചത്. റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. രോഗബാധ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരും രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരും മുക്കം ഭാഗത്തേക്ക് എത്തുന്നത് പോലീസ് ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇട റോഡുകളടക്കം പോലീസ് അടച്ചിരിക്കുന്നത്. അതേസമയം ഔദ്യോഗിക പാസുകള്‍ ഉള്ളവര്‍ക്ക് ഇരഞ്ഞിമാവ് ചെക്ക്‌പോസ്റ്റ് വഴി യാത്ര അനുവദിക്കും. കൂടുതല്‍ ആളുകള്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചിരുന്നത് ഈ റോഡുകള്‍ വഴിയാണ്. എന്നാല്‍ രാമനാട്ടുകര വഴിയുള്ള പ്രധാന പാതകളെല്ലാം സഞ്ചാരയോഗ്യമാണ്

HomeNewsകോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തി പോലീസ് അടച്ചു