
ബുണ്ടസ് ലീഗ ചാമ്ബ്യന്മാരായി ബയേണ്‍ മ്യൂണിക്ക്.
തുടര്‍ച്ചയായ എട്ടാം തവണയാണ് ബയേണ്‍ കിരീടമുയര്‍ത്തുന്നത്. ക്ലബ്ബ് ചരിത്രത്തിലെ 29മത്തെ ബുണ്ടസ് ലീഗ കിരീടമാണിത്.ഇന്നലെ നടന്ന മത്സരത്തില്‍ വേര്‍ഡര്‍ ബ്രെമനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ പരാജയപ്പെടുത്തിയത്. ബയേണിന്റെ പോളിഷ് സൂപ്പര്‍ സ്റ്റാര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയാണ് ബയേണിന്റെ വിജയ ഗോള്‍ നേടിയത്. ജെറോം ബോട്ടാങ്ങാണ് ലെവന്‍ഡോസ്കിയുടെ ഗോളിന് വഴിയൊരുക്കിയത്.ഈ സീസണിലെ ബയേണിന് വേണ്ടിയുള്ള ഗോളുകളുടെ എണ്ണം 45 ആയി ഉയര്‍ത്താന്‍ ലെവന്‍ഡോസ്കിക്കായി .
Home › News › ബുണ്ടസ് ലീഗ ചാമ്ബ്യന്മാരായി ബയേണ്‍ മ്യൂണിക്ക്.
