സംസ്ഥാനം

കോവിഡ്‌: ഡെക്സാമെതാസോണിന്‌ അനുമതി നൽകി ബ്രിട്ടൻ

📍 Mukkam, Kozhikode17 Jun 2020

ലണ്ടൻ: കോവിഡ്‌ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ രോഗികൾക്ക്‌ ചെലവുകുറഞ്ഞ സ്‌റ്റിറോയിഡായ ഡെക്സാമെതാസോൺ നൽകാൻ ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവനകേന്ദ്രം (എൻഎച്ച്‌എസ്‌) അനുമതി നൽകി. മരുന്ന്‌ നൽകിയവരിൽ കാര്യമായ പുരോഗതിയുണ്ടെന്നും മരണനിരക്ക്‌ കുറയ്ക്കാനായെന്നുമാണ്‌ കണ്ടെത്തൽ. ഓക്സ്‌ഫഡ്‌ സർവകലാശാല നടത്തിയ പരീക്ഷണത്തിൽ മരുന്ന്‌ വിജയകരമായിരുന്നു. കുറഞ്ഞ തുകയിൽ മരുന്ന്‌‌ ലഭ്യമാകുന്നതിനാൽ ഇത്‌ വ്യാപകമായി ഉപയോഗിക്കാനാണ്‌ തീരുമാനം. ഇന്ത്യയിൽ 10 മൈക്രോഗ്രാം ഗുളികകൾ 10 രൂപയക്ക്‌ ലഭിക്കും. 10 ദിവസത്തേക്ക്‌ ആറ്‌ മൈക്രോഗ്രാംവച്ചാണ്‌ കോവിഡ്‌ രോഗിക്ക്‌ നൽകുക. വെന്റിലേറ്ററിലും പുറമെനിന്ന്‌ ഓക്‌സിജൻ നൽകുന്ന രോഗികൾക്കുമാണ്‌ മരുന്ന്‌ നൽകുക. കോവിഡ്‌ അതിജീവനത്തിൽ വഴിത്തിരിവാണ് ഇതെന്നും മരണനിരക്ക്‌ ഗണ്യമായി കുറച്ചെന്നും ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ പറഞ്ഞു. കൃത്രിമശ്വാസം നൽകുന്ന രോഗികളിൽ മരണസാധ്യത 35 ശതമാനമായും ഓക്‌സിജൻ ലഭ്യമാക്കുന്നവരിൽ 20 ശതമാനമായും കുറഞ്ഞെന്നാണ് ശാസ്‌ത്രജ്ഞരുടെ കണ്ടെത്തൽ. ബ്രിട്ടനിലെ കമ്പനികൾ ഇനിമുതൽ ഡെക്സാമെതാസോൺ മറ്റുരാജ്യങ്ങൾക്ക്‌ വിൽക്കുന്നത്‌ വിലക്കിയിട്ടുണ്ട്‌. ഈ കണ്ടുപിടിത്തം മറ്റു രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന്‌ ബ്രിട്ടീഷ്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു.പാകിസ്ഥാനും മരുന്ന്‌ ഉപയോഗത്തിന്‌ അനുമതി നൽകുന്നത്‌ പരിഗണിക്കുകയാണ്‌.

HomeNewsകോവിഡ്‌: ഡെക്സാമെതാസോണിന്‌ അനുമതി നൽകി ബ്രിട്ടൻ