പ്രാദേശികവാർത്തകൾ

ജനങ്ങൾക്ക് ഉപദ്രവമായി രാത്രി വൈകിയും പോലീസിനെ വെട്ടിച്ചു വാഹനങ്ങൾ, കോഴിക്കോട് മുക്കത്ത് പോക്കറ്റ് റോഡുകൾ പൊലീസ് കല്ലിട്ട് അടച്ചു

📍 Mukkam, Kozhikode25 Apr 2020

മുക്കം: മുക്കത്ത് പോക്കറ്റ് റോഡുകൾ മുക്കം ജനമൈത്രി പൊലീസ് കല്ലിട്ട് അടച്ചു. വാലില്ലാപ്പുഴ - പുതിയനിടം, തേക്കിൻ ചുവട് - തോട്ടുമുക്കം, പഴംപറമ്പ് - തോട്ടുമുക്കം എടക്കാട്, പനം പിലാവ് - തോട്ടുമുക്കം എന്നീ അതിർത്തി റോഡുകളാണ് പൊലീസ് അടച്ചത്. അതേസമയം, മതിയായ രേഖകളുമായി എത്തുന്നവരെ കൂഴിനക്കി പാലം, എരഞ്ഞി മാവ് ചെക്ക്പോസറ്റുകൾ വഴി കടത്തിവിടുന്നുണ്ട്. രാത്രിയിൽ പോലീസിനെ വെട്ടിച്ചു വഴി തെറ്റിയെത്തുന്ന വാഹനങ്ങൾ വീട്ടുകാരെ വിളിച്ചുണർത്തിയും മറ്റും വഴി അന്വേഷിക്കുന്നതായി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുക്കം ജനമൈത്രി സബ് ഇൻസ്പെക്ടർ അസൈൻ, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാർഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകൾ അടച്ചത്. കരിങ്കല്ലുകൾ ലോറിയിൽ എത്തിച്ചാണ് റോഡുകൾ അടച്ചത്. പ്രദേശത്ത് പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്

HomeNewsജനങ്ങൾക്ക് ഉപദ്രവമായി രാത്രി വൈകിയും പോലീസിനെ വെട്ടിച്ചു വാഹനങ്ങൾ, കോഴിക്കോട് മുക്കത്ത് പോക്കറ്റ് റോഡുകൾ പൊലീസ് കല്ലിട്ട് അടച്ചു