ഈ ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല
സംസ്ഥാനം

ഈ ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

📍 Mukkam, Kozhikode19 Jun 2020

തിരുവനന്തപുരം: ഈ വരുന്ന ഞായറാഴ്ച (ജൂൺ 21)ത്തെ സമ്പൂർണ ലോക്ക്ഡൗൺ സംസ്ഥാന സർക്കാർ പിൻവലിച്ചു. മറ്റുദിവസങ്ങിലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ചയും ഉണ്ടാവുകയുള്ളൂ. ഞായറാഴ്ച വിവിധ വിദ്യാർഥികൾക്ക് പരീക്ഷയുള്ളതു കൊണ്ടും അതിനു വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതിനാലുമാണ് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവു നൽകിയതെന്നാണ് സർക്കാർ വിശദീകരണം. ഇനി വരുന്ന ഞായറാഴ്ചകളിൽ ഈ ഇളവ് ബാധകമാകില്ലെന്നാണ് ലഭിക്കുന്ന വിവരം.

HomeNewsഈ ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല