ദേശീയം

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാം; പുതിയ ഉത്തരവിറക്കി കേന്ദ്രസര്‍ക്കാര്‍

📍 Mukkam, Kozhikode25 Apr 2020

ന്യൂഡല്‍ഹി: വിദേശ നാടുകളിൽ വെച്ച് മരിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്റെ അനുമതി.നാലു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് ശനിയാഴ്ച വൈകീട്ട് ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. കോവിഡ് 19 ബാധിച്ചുള്ള മരണത്തിന് ഈ ആനുകൂല്യം ലഭിക്കില്ല. ബ്യൂറോ ഓഫ് ഇമിഗ്രേഷന് ലഭിച്ച വാക്കാലുള്ള ഉത്തരവ് കാരണം ചില മൃതദേഹങ്ങൾ നാട്ടിൽ ഇറക്കാനാവാതെ ഗൾഫ് നാടുകളിൽ തിരിച്ചു കൊണ്ടുവന്നിരുന്നു. ചില മൃതദേഹങ്ങളാകട്ടെ നാട്ടിലെ വിമാനത്താവളത്തിലും ചിലത് ഗൾഫ് നാടുകളിലും കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതേ തുടർന്ന് വലിയ പ്രതിഷേധമാണ് കേന്ദ്ര സർക്കാരിനെതിരെ ഗൾഫ് നാടുകളിൽ ഉയർന്നത്. മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതിൻ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാം. രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന കോവിഡ്-19 പ്രതിരോധ മാർഗരേഖ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

HomeNewsപ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാം; പുതിയ ഉത്തരവിറക്കി കേന്ദ്രസര്‍ക്കാര്‍