ദേശീയം

പ്രവാസികളുടെ മടക്കം; നോര്‍ക്ക രജിസ്‌ട്രേഷന്‍ തുടങ്ങുന്നു, വിശദാംശങ്ങള്‍.

📍 Mukkam, Kozhikode25 Apr 2020

വിദേശ രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ നോര്‍ക്ക റൂട്ട്‌സ് വെബ് സൈറ്റില്‍ ഇന്ന് മുതൽ ആരംഭിക്കുന്നു. http://www.norkaroots.org ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ല. അത് കൊണ്ട് തിരക്ക് കൂട്ടേണ്ടതില്ല. എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാമെങ്കിലും ഗര്‍ഭിണികള്‍, പ്രായമയാവര്‍, രോഗികള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ അവസരം നല്‍കുക. ഗള്‍ഫ് നാടുകളില്‍നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സൂചന നല്‍കിയ സാഹചര്യത്തിലാണ് എത്ര പേര്‍ മടങ്ങാനുദ്ദേശിക്കുന്നുണ്ടെന്ന് കേരള സര്‍ക്കാര്‍ കണക്കെടുക്കുന്നത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ തയ്യാറെടുപ്പുകള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡം അനുസരിച്ചേ കാര്യങ്ങള്‍ തീരുമാനിക്കാനാകൂ. നോര്‍ക്ക റൂട്ട്‌സ് വഴി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

HomeNewsപ്രവാസികളുടെ മടക്കം; നോര്‍ക്ക രജിസ്‌ട്രേഷന്‍ തുടങ്ങുന്നു, വിശദാംശങ്ങള്‍.