
ശ്രീനഗറില്‍ ഏറ്റുമുട്ടൽ: മൂന്ന് തീവ്രവാദികളെ വധിച്ചു
ശ്രീനഗർ: ശ്രീനഗറിലെ സദിബൽ സൗറയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്തെ ഒരു വീട്ടിൽ ഒളിച്ചിരിക്കുകായിരുന്നതീവ്രവാദികളാണ് കൊല്ലപ്പെട്ടത്. സുരക്ഷാസേന കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തീവ്രവാദികൾ അതിന് തയ്യാറായില്ല. തുടർന്നാണ് വെടിവെപ്പുണ്ടായത്. 2019-ൽ ബിഎസ്എഫ് ജവാന്മാർക്കുനേരെ ഉണ്ടായ ആക്രമണത്തിൽ പങ്കാളികളായവരാണ് കൊല്ലപ്പെട്ടവരിൽ രണ്ട് തീവ്രവാദികളെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു. രഹസ്യവിവരത്തെ തുടർന്ന് മേഖലയിൽ ഇന്ന് രാവിലെ മുതൽ സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. ഇന്റർനെറ്റ് സേവനങ്ങളടക്കം റദ്ദാക്കിയായിരുന്നു പരിശോധന.
Home › News › ശ്രീനഗറില്‍ ഏറ്റുമുട്ടൽ: മൂന്ന് തീവ്രവാദികളെ വധിച്ചു
