മന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയംനിരീക്ഷണത്തിൽ
സംസ്ഥാനം

മന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയംനിരീക്ഷണത്തിൽ

📍 Mukkam, Kozhikode21 Jun 2020

തൃശ്ശൂർ: മന്ത്രി വി.എസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. തൃശ്ശൂരിൽ മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ജൂൺ 15നാണ് തൃശ്ശൂർ കോർപ്പറേഷനിൽ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. 13 പേരാണ് യോഗത്തിലുണ്ടായിരുന്നത്. ഈ യോഗത്തിൽ പങ്കെടുത്ത ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് ഞായറാഴ്ച വൈകിട്ടാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മന്ത്രി സുനിൽകുമാറും അദ്ദേഹത്തിന്റെ പി.എയും ക്വാറന്റീനിൽ പ്രവേശിക്കുകയായിരുന്നു. തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തിലാണ് ഇവർ നിരീക്ഷണത്തിലിരിക്കുന്നത്. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ക്വാറന്റീനിൽ പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

HomeNewsമന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയംനിരീക്ഷണത്തിൽ