സംസ്ഥാനം

സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പത്ത് പേരുടെ ഫലം നെഗറ്റീവായി.

📍 Mukkam, Kozhikode26 May 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്കു പരിശോധനാ ഫലം നെഗറ്റീവായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂര്‍, കൊല്ലം നാല് പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങില്‍ മൂന്ന് പേര്‍ക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.* പുതുതായി 9 ഹോട്സ്പോട്ടുകള്‍ കൂടി വന്നു. സംസ്ഥാനത്ത്‌ ഇതുവരെ 6 പേർ മരിച്ചു. ക്വാറന്റീനിലുള്ളവർ ഒരു ലക്ഷം കഴിഞ്ഞു. ഇന്ന് പോസ്റ്റീവായവരിൽ 27 പേരും വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ ഒമ്പത് പേർക്കും മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർക്കും ഗുജറാത്ത് (അഞ്ച്), കർണാടക (രണ്ട്), പോണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയ ഒരോരുത്തർക്കും രോഗം സ്ഥീരീകരിച്ചു. സമ്പർക്കത്തിലൂടെ ഏഴ് പേർക്കും കോവിഡ് പിടിപെട്ടു. കോട്ടയത്തും മലപ്പുറത്തും മൂന്ന് പേർ വീതവും പാലക്കാട്, കാസർകോട് രണ്ട് പേർക്കും ആലപ്പുഴ, എറണാകുളം എന്നിവടങ്ങളിൽ ഓരോരുത്തരുടെ പരിശോധന ഫലവുമാണ് തിങ്കളാഴ്ച നെഗറ്റീവായത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വീണ്ടും ഒരു ലക്ഷം കടന്നു. 104336 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 103528 പേർ വീടുകളിലും 808 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 56704 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 54836 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

HomeNewsസംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പത്ത് പേരുടെ ഫലം നെഗറ്റീവായി.