മന്ത്രി വിഎസ് സുനില്‍കുമാറിന്‍റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്
സംസ്ഥാനം

മന്ത്രി വിഎസ് സുനില്‍കുമാറിന്‍റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

📍 Mukkam, Kozhikode22 Jun 2020

തിരുവനന്തപുരം: നിരീക്ഷണത്തിലായിരുന്ന കൃഷിമന്ത്രി വി എസ് സുനിൽകുമാർ കോവിഡ് നെഗറ്റീവ് ആണെന്ന് പരിശോധനാഫലം. മന്ത്രി 14 ദിവസം നിരീക്ഷണത്തിൽ തുടരാൻ മെഡിക്കൽ ബോർഡ് നിർദേശിച്ചു. കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നതിനാൽ അദ്ദേഹം ഇന്നലെ മുതൽ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മന്ത്രിയുടെ സ്രവ സാംപിളുകൾ പരിശോധനക്കയച്ചത്. എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്ന അദ്ദേഹവും കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയും ഈ മാസം 15 ന് നടന്ന യോഗത്തിൽ ഒരുമിച്ചുണ്ടായിരുന്നു. സമ്പർക്കത്തിൽ വന്നതിനെ തുടർന്ന്വിഎസ് സുനിൽകുമാർ ഉൾപ്പെടെ 18 പേരോട് നിരീക്ഷണത്തിൽ കഴിയാനാണ് തൃശൂർ മെഡിക്കൽ ബോർഡ് നിർദേശിച്ചിരുന്നത്.

HomeNewsമന്ത്രി വിഎസ് സുനില്‍കുമാറിന്‍റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്