
ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് സൈനിക പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽനിന്ന് സേനാ പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായതായി റിപ്പോർട്ട്. തിങ്കളാഴ്ച നടന്ന കോർ കമാൻഡർതല ചർച്ചയിൽ ഇരുവിഭാഗം സൈന്യവും പിൻവാങ്ങാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. കോർ കമാൻഡർ തലത്തിലുള്ള ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ചൈനീസ് മേഖലയായ മോൾഡോയിലാണ് തിങ്കളാഴ്ച ചർച്ച നടന്നത്. കിഴക്കൻ ലഡാക്കിലെ എല്ലാ സംഘർഷ മേഖലകളിൽനിന്നുസൈന്യത്തെ പിൻവലിപ്പിക്കാനുള്ള ധാരണയുമായി ചർച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കി. ഇതു രണ്ടാം തവണയാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ കമാൻഡർ റാങ്കിലുള്ളവർ ചർച്ച നടത്തുന്നത്. ജൂൺ ആറിനായിരുന്നു ആദ്യ ചർച്ച.
Home › News › ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് സൈനിക പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ
