ബസ് ഓണ്‍ ഡിമാന്‍ഡ്' പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി
സംസ്ഥാനം

ബസ് ഓണ്‍ ഡിമാന്‍ഡ്' പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി

📍 Mukkam, Kozhikode23 Jun 2020

തിരുവനന്തപുരം: സ്ഥിരമായി ഓഫീസ് യാത്രകൾക്ക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവരെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. സർക്കാർ ഉദ്യോഗസ്ഥരെയും സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെയും ഉദ്ദേശിത്ത് ബോണ്ട് ( ബസ് ഓൺ ഡിമാൻഡ്) പദ്ധതിയാണ് കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസ് ആരംഭിക്കാൻ പോവുകയാണ്. നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം നഗരത്തിനുള്ളിലെ സെക്രട്ടേറിയേറ്റ്, പബ്ലിക് ഓഫീസ്, ജലഭവൻ, ഏജീസ് ആഫീസ്, പി.എസ്.സി ആഫീസ്, വികാസ് ഭവൻ, നിയമസഭാ മന്ദിരം, മെഡിക്കൽ കോളേജ്, ശ്രീചിത്ര, എസ്.എ.ടി ആശുപത്രി, ആർ.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉദ്ദേശിച്ച് ആണ് ഈ നോൺ സ്റ്റോപ്പ് സർവ്വീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്. ബസ് ഓൺ ഡിമാൻഡ് പദ്ധതിയുടെ സവിശേഷതകൾ ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ്. യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും. അവരവരുടെ ഓഫീസിന് മുന്നിൽ ബസ്സുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ്. ഈ സർവീസുകളിൽ 5,10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള ബോണ്ട്് സീസൺ ടിക്കറ്റുകൾ ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാവുന്നതാണ്. നെയ്യാറ്റിൻകരയിൽ നിന്നും നെടുമങ്ങാട് നിന്നും ആരംഭിക്കുന്ന സർവ്വീസുകൾക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്കുകൾ ഒരു ദിവസം - 100 രൂ. 5 ദിവസം - 500 രൂ. 10 ദിവസം - 950 രൂ. 15 ദിവസം - 1400 രൂ. 20 ദിവസം - 1800 രൂ. 25 ദിവസം - 2200 രൂ. നെയ്യാറ്റിൻകരയിൽ നിന്നും ആരംഭിക്കുന്ന സർവ്വീസുകളെ സംബന്ധിച്ച വിവരങ്ങൾക്ക് എസ്.എം. ബഷീർ (എ.ടി.ഒ) 9188526706 എസ്. സുശീലൻ, ഇൻസ്പെക്ടർ - 9400978103 റ്റി.ഐ. സതീഷ് കുമാർ, ഇൻസ്പെക്ടർ - 9995707131 നെടുമങ്ങാട് നിന്നും ആരംഭിക്കുന്ന സർവ്വീസുകളെ സംബന്ധിച്ച വിവരങ്ങൾക്ക് സുരേഷ് കുമാർ കെ.കെ (എ.ടി.ഒ) 9188526709 എ. ഹംസത്ത്, ഇൻസ്പെക്ടർ - 9746696104 കെ. രാജൻ, ഇൻസ്പെക്ടർ - 8301858017 എന്നീ നമ്പരുകളിൽ യാത്രക്കാർക്ക് ബന്ധപ്പെടാവുന്നതാണ്. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനും അന്വേഷണങ്ങൾക്കുമായി സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation വാട്സാപ്പ് നമ്പർ - 8129562972 വെബ് സൈറ്റ് : www.keralartc.com കെഎസ്ആർടിസി, കൺട്രോൾറൂം (24ണ്മ7) മൊബൈൽ - 9447071021 ലാൻഡ്ലൈൻ - 0471-2463799 ksrtcbusondemand@gmail.com എന്ന ഇമെയിൽ ഇവ ഉപയോഗിക്കാം. സ്ഥിരമായി നഗരത്തിരക്കിലൂടെ സ്വന്തം വാഹനം ഓടിച്ച് ഓഫീസിലെത്തുന്നതിന്റെ പ്രശ്നങ്ങളും അതുവഴി ഉണ്ടായേക്കാവുന്ന സ്പോണ്ടലൈറ്റിസ്, നടുവേദന തുടങ്ങിയ രോഗങ്ങളും ഇതുവഴി ഉദ്യോഗസ്ഥർക്ക് ഒഴിവാക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്.

HomeNewsബസ് ഓണ്‍ ഡിമാന്‍ഡ്' പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി