സംസ്ഥാനം

പ്രവാസികള്‍ക്ക് കേരളത്തില്‍ എത്താന്‍ പിപിഇ കിറ്റ് മതിയെന്ന് മന്ത്രിസഭായോഗം.

📍 Puthanathani, Malappuram24 Jun 2020

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് കേരളത്തിലേക്ക് തിരികെയെത്താന്‍ ഇളവുകള്‍ നല്‍കി മന്ത്രിസഭായോഗം. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ട്രൂനാറ്റ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നതിന് പിപിഇ കിറ്റുകള്‍ മതിയെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ ഖത്തറില്‍ മൊബൈല്‍ ആപ്പ് വഴി ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കുന്നവര്‍ക്ക് കേരളത്തിലേക്ക് മടങ്ങാമായിരുന്നു. യുഎഇയില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ഉണ്ട്. എന്നാല്‍ ഇത്തരം പരിശോധനകള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പുതിയ തീരുമാനം സഹായകമാകും.

HomeNewsപ്രവാസികള്‍ക്ക് കേരളത്തില്‍ എത്താന്‍ പിപിഇ കിറ്റ് മതിയെന്ന് മന്ത്രിസഭായോഗം.