കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനം

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്

📍 Mukkam, Kozhikode24 Jun 2020

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ജൂൺ 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ജൂൺ 27ന് കോഴിക്കോട് ,വയനാട് ജില്ലകൾക്കുമാണ് ഓറഞ്ച് അലർട്ടുള്ളത്. 24 മണിക്കൂറിൽ 204 മില്ലീമീറ്ററിൽ അധികം മഴ ലഭിക്കുന്ന അതിതീവ്ര മഴ പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അത് ഇപ്രകാരമാണ്, 2020 ജൂൺ 24: ആലപ്പുഴ, എറണാകുളം, ഇടുക്കി. 2020 ജൂൺ 25: തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. 2020 ജൂൺ 26: തൃശ്ശൂർ, പാലക്കാട്. 2020 ജൂൺ 27: തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കണ്ണൂർ, കാസർഗോഡ്. 2020 ജൂൺ 28: കണ്ണൂർ, കാസർഗോഡ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എം.എം മുതൽ 115.5 എം.എം വരെയുള്ള ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. മത്സ്യതൊഴിലാളി ജാഗ്രത നിർദ്ദേശം ജൂൺ 24ന് ലക്ഷദ്വീപ് തീരത്തും, ജൂൺ 25 മുതൽ 28 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിലും, ജൂൺ 27 മുതൽ 28 വരെ കർണാടക തീരങ്ങളിലും മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല. ലക്ഷദ്വീപ് പ്രദേശം ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത പ്രത്യേക ജാഗ്രത നിർദ്ദേശം 24-06-2020 മുതൽ 28-06-2020 വരെ: ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത 25-06-2020 മുതൽ 28-06-2020 വരെ: കേരള തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത 27-06-2020 മുതൽ 28-06-2020 വരെ: കർണാടക തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത 24-06-2020 മുതൽ 28-06-2020 വരെ: തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മധ്യ -കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. 27-06-2020 മുതൽ 28-06-2020 വരെ: വടക്ക് അറബിക്കടൽ ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത. 24-06-2020 മുതൽ 25-06-2020 വരെ: തെക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല. ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ് 24-06-2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.7 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

HomeNewsകേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്