
റയൽ മാഡ്രിഡിന് ജയം. ലാലിഗയിൽ കീരിട പോരാട്ടം കനക്കും.
സ്പാനിഷ് ലാ ലീഗയിൽ കിരീടപോരാട്ടം കനക്കുന്നു. മല്ലോർക്കയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു റയൽ മാഡ്രിഡ് വീണ്ടും ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. നിലവിൽ 31 കളികളിൽ നിന്ന് റയലിനും ബാഴ്‌സലോണക്കും 68 പോയിന്റുകൾ ആണ് ഉള്ളത് എന്നാൽ പരസ്പരം കളിച്ചതിൽ ജയം കണ്ട റയൽ ആണ് ലീഗിൽ ഒന്നാമത്. മല്ലോർക്ക റയലിന് എതിരെ മികച്ച പോരാട്ടം ആണ് നടത്തിയത്. എന്നാൽ ലാ ലീഗ കിരീടം മാത്രം ലക്ഷ്യം കാണുന്ന സിദാന്റെ ടീം പന്ത് ലക്ഷ്യം കാണുന്നതിൽ എതിരാളിയെ കവച്ച് വച്ചു. 19 മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ പാസിൽ നിന്നു യുവ ബ്രസീലിയൻ താരം വിനിഷ്യസ് ജൂനിയർ ആണ് റയലിന് ലീഡ് സമ്മാനിച്ചത്. സെർജിയോ റാമോസിൻ്റെ വകയായിരുന്നു രണ്ടാമത്തെ ഗോൾ.
Home › News › റയൽ മാഡ്രിഡിന് ജയം. ലാലിഗയിൽ കീരിട പോരാട്ടം കനക്കും.
