സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കാന്‍ യുജിസി നിര്‍ദേശം; പുതിയ അക്കാദമിക് വര്‍ഷം ഒക്ടോബര്‍മുതല്‍
ദേശീയം

സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കാന്‍ യുജിസി നിര്‍ദേശം; പുതിയ അക്കാദമിക് വര്‍ഷം ഒക്ടോബര്‍മുതല്‍

📍 Mukkam, Kozhikode24 Jun 2020

ന്യൂഡൽഹി:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവ്വകലാശാല പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന നിർദ്ദേശവുമായി യുജിസി.അവസാന വർഷ ബിരുദ പരീക്ഷയടക്കം മാറ്റിവയ്ക്കണമെന്നാണ് നിർദ്ദേശം. അക്കാദമിക് വർഷം ആരംഭിക്കുന്നത് നീട്ടിവെക്കാനും നിർദേശമുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ അക്കാദമിക് വർഷം സെപ്റ്റംബറിൽ തുടങ്ങാനായിരുന്നു യുജിസിയുടെ നേരത്തെയുള്ള നിർദ്ദേശം.എന്നാൽ ഇത് ഒക്ടോബറിലേക്ക് മാറ്റണമെന്നാണ്പുതിയ നിർദ്ദേശം. അവസാനവർഷ പരീക്ഷയ്ക്ക് പകരം നേരത്തെയുള്ള ഇന്റേണൽ പരീക്ഷകളുടെയുംസെമസ്റ്റർ പരീക്ഷകളുടെയും മാർക്കുകൾ കണക്കിലെടുത്ത് മൂല്യനിർണയം നടത്താമെന്ന നിർദ്ദേശവും യുജിസി മുന്നോട്ട് വയ്ക്കുന്നുണ്ട്.ഇക്കാര്യത്തിൽ അടുത്തയാഴ്ച വ്യക്തമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കും. അക്കാദമിക്ക് വർഷാരംഭവുംപരീക്ഷ നടത്തിപ്പും സംബന്ധിച്ച മാർഗനിർദേശങ്ങൾപുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസംമാനവവിഭവശേഷി മന്ത്രി രമഷ് പോഖ്രിയാൽയുജിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുജിസി പുതിയ നിർദ്ദേശം സമർപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

HomeNewsസര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കാന്‍ യുജിസി നിര്‍ദേശം; പുതിയ അക്കാദമിക് വര്‍ഷം ഒക്ടോബര്‍മുതല്‍