കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ ഇനി ഉപദേശമില്ല; കര്‍ശനപടി: ഡിജിപി
സംസ്ഥാനം

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ ഇനി ഉപദേശമില്ല; കര്‍ശനപടി: ഡിജിപി

📍 Mukkam, Kozhikode25 Jun 2020

തിരുവനന്തപുരം:കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്കെതിരെ ഇനി ഉപദേശമുണ്ടായിരിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകൾ കൂടിയ സാഹചര്യത്തിൽ ആറുജില്ലകൾ കേന്ദ്രീകരിച്ച് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇതേ കുറിച്ച് മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നില്ല. പലരും മാസ്ക് പോലും ധരിക്കുന്നില്ല.ഇനിഇക്കാര്യത്തിൽ ഉപദേശം ഉണ്ടാകില്ലെന്നും അറസ്റ്റും പിഴയും ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ കൃത്യമായസാമൂഹ്യ അകലം പാലിക്കണമെന്നും ഇതിനായി ഒരു കടയിൽ ഒരേ സമയം പരമാവധി അഞ്ച് പേരെ മാത്രമെ അനുവദിക്കൂ. ഇക്കാര്യം ഉറപ്പ് വരുത്താനായി കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു. കടകളിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിന്നാൽ ഉടമയ്ക്കെതിരെയും ഒപ്പം കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്നും ലോകനാഥ് ബെഹ്റ വ്യക്തമാക്കി.

HomeNewsകോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ ഇനി ഉപദേശമില്ല; കര്‍ശനപടി: ഡിജിപി