
ഏതു നിമിഷവും സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ ഇവിടെ കൂടുകയാണ്. മറ്റ് ജില്ലങ്ങളേക്കാള്‍ തിരുവനന്തപുരത്തിന് ശ്രദ്ധ ആവശ്യമാണെന്നും വഞ്ചിയൂര്‍ സ്വദേശിയുടെ മരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ജില്ലയില്‍ കൂടുതലാണെന്നും തിരുവനന്തപുരം കളക്ടറുമായി സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കളക്റ്ററും ആരോഗ്യപ്രവര്‍ത്തകരും തമ്മില്‍ അഭിപ്രായ വ്യത്യസം ഇല്ല. രമേശിന്റെ കേസില്‍ എന്ത് കൊണ്ട് സ്രവം എടുക്കാന്‍ വൈകിയെന്ന ആരോഗ്യ വിദഗ്ധരുടെ റിപ്പോര്‍ട്ട് ലഭിക്കാനുണ്ടെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. സമ്പര്‍ക്കം വഴിയുള്ള രോഗികള്‍ ഇപ്പോഴും 10 ശതമാനം മാത്രമാണ്. എന്നാല്‍, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് 70 ശതമാനത്തോളമാണ്. കേരളം പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. പക്ഷെ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കണമെന്നും ഓരോ രോഗിക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.
Home › News › ഏതു നിമിഷവും സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
