
വരുന്നൂ മൊബൈല്‍ കോള്‍, ഡേറ്റ നിരക്ക് വര്‍ധന...; 7 മാസത്തിനുളളില്‍ 10 ശതമാനം വര്‍ധന ഉണ്ടായേക്കും
മുംബൈ: അടുത്ത ഏഴുമാസത്തിനുളളില്‍ രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകളില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്ന് സൂചന. ഏറ്റവുമൊടുവിലായി കഴിഞ്ഞ ഡിസംബറില്‍ നിരക്കുകള്‍ 40 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വര്‍ധന. സുപ്രീംകോടതി കഴിഞ്ഞ ദിവസം ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി നല്‍കിയിരുന്നു. ആകെ 1.19 ലക്ഷം കോടിയാണ് കമ്പനികളുടെ കുടിശിക. ഇതില്‍ പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണം. ഇതനുസരിച്ച് ഭാരതി എയര്‍ടെല്‍ 2600 കോടിയും വൊഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്ക്കണം. ഈ ചെലവ് പരിഹരിക്കുന്നതിന് മാര്‍ച്ചിന് മുന്‍പായി മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് സൂചന. സ്‌പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് ടെലികോം കമ്പനികള്‍ നല്‍കേണ്ട തുകയാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ അഥവാ എജിആര്‍.
Home › News › വരുന്നൂ മൊബൈല്‍ കോള്‍, ഡേറ്റ നിരക്ക് വര്‍ധന...; 7 മാസത്തിനുളളില്‍ 10 ശതമാനം വര്‍ധന ഉണ്ടായേക്കും
