സംസ്ഥാനം

ഉ​ത്ത​ര കേ​ര​ള​ത്തി​ൽ സൗ​ജ​ന്യ അ​രി വി​ത​ര​ണം 70 ശ​ത​മാ​നം ല​ക്ഷ്യം കൈ​വ​രി​ച്ചു

📍 Mukkam, Kozhikode27 Apr 2020

കോ​ഴി​ക്കോ​ട്: ഉ​ത്ത​ര കേ​ര​ള​ത്തി​ലെ റെ​ഡ് സോ​ൺ ജി​ല്ല​ക​ളി​ൽ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന, പ്ര​ധാ​ൻ​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ൺ അ​ന്ന യോ​ജ​ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 70 ശ​ത​മാ​ന​ത്തി​ല​ധി​കം സൗ​ജ​ന്യ അ​രി കൈ​പ്പ​റ്റി​യ​താ​യി ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. മ​ഞ്ഞ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ സൗ​ജ​ന്യ​അ​രി വി​ത​ര​ണം ചെ​യ്ത​ത്.​തു​ട​ർ​ന്ന് പി​ങ്ക് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കു​ള്ള അ​രി വി​ത​ര​ണം ആ​രം​ഭി​ച്ചു.​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മാ​ത്രം മ​ഞ്ഞ കാ​ർ​ഡ് ഉ​ട​മ​ക​ളി​ൽ 75 ശ​ത​മാ​നം പേ​ർ ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​രി കൈ​പ്പ​റ്റി. ജി​ല്ല​യി​ലെ മൊ​ത്തം 38,360 മ​ഞ്ഞ കാ​ർ​ഡ് ഉ​ട​മ​ക​ളി​ൽ 29,017 പേ​ർ​ക്കാ​യി 5,83,251 കി​ലോ അ​രി വി​ത​ര​ണം ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ൾ റെ​ഡ് സോ​ണി​ൽ തു​ട​രു​ന്ന​തി​നാ​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ൾ ഇ​നി​യും വൈ​കും.​ മൂ​ന്നു ജി​ല്ല​ക​ളി​ലും പി​ങ്ക് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് സൗ​ജ​ന്യ അ​രി വി​ത​ര​ണം തു​ട​രു​ക​യാ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മൊ​ത്തം 2, 82,087 പി​ങ്ക് കാ​ർ​ഡ് ഉ​ട​മ​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 76,434 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ദ്യ​ദി​നം ത​ന്നെ അ​രി വി​ത​ര​ണം ചചെയ്തു

HomeNewsഉ​ത്ത​ര കേ​ര​ള​ത്തി​ൽ സൗ​ജ​ന്യ അ​രി വി​ത​ര​ണം 70 ശ​ത​മാ​നം ല​ക്ഷ്യം കൈ​വ​രി​ച്ചു