
സൈബീരിയയില്‍ ഉഷ്ണതരംഗം; കാത്തിരിക്കുന്നത് കനത്ത മഞ്ഞുരുക്കം? ആശങ്കയില്‍ ലോകം
ഭൂമിയിൽ ഏറ്റവും തണുപ്പനുഭവപ്പെടാറുള്ളസൈബീരിയ മേഖലയിലെ താപനില വലിയതോതിൽ ഉയരുന്നതായി റിപ്പോർട്ട്. സൈബീരിയയിലെ നഗരങ്ങളിലൊന്നായ വെർഖോയൻസ്കിൽ 38 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയാതി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സാധാരണ നിലയിൽ ജൂൺ മാസത്തിൽ ഇവിടെ അനുഭവപ്പെടാറുള്ളതിനേക്കാൾ 18 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ധ്രുവമേഖലയിലെ താപനില ഉയരുന്നത് വരുംകാലത്തെക്കുറിച്ച് ചില സൂചനകൾ നൽകുന്നതായാണ് ഗവേഷകർ കരുതുന്നത്. ലോകവ്യാപകമായി കോവിഡ് ലോക്ഡൗൺ മൂലം മലിനീകരണ തോത് വളരെയേറെ കുറഞ്ഞിട്ടും, വരാനിരിക്കുന്ന വർഷം ലോകത്ത് ഏറ്റവും കൂടിയ ചൂടായിരിക്കും രേഖപ്പെടുത്തുക എന്നും അവർ കരുതുന്നു. സൈബീരിയ മേഖലയിലെ ഉഷ്ണതരംഗംസംബന്ധിച്ച ഗ്രാഫിക് ചിത്രീകരണം ഗവേഷകർപുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിൽ കാണുന്നതുപോലെ അക്ഷരാർഥത്തിൽ തീതന്നെയാണ് ധ്രുവമേഖലയിലുള്ളതെന്നും പ്രതീക്ഷിച്ചതിനേക്കാൾ ഏറെ വേഗത്തിലാണ് താപനില വർധിക്കുന്നതെന്നും പഠനത്തിന് നേതൃത്വം നൽകുന്ന മിഷിഗൻ സർവകലാശാലയിലെ പരിസ്ഥിതി വിഭാഗം തലവനായ ജോനാഥൻ ഓവർപെക്ക് പറയുന്നു. Photo: AP കാർബൺ ഡൈഓക്സൈഡ്, മറ്റ് ഹരിതഗൃഹ വാതകങ്ങൾ എന്നിവയുടെ നില ഉയരുന്നതാണ് മേഖലയിൽ ഉഷ്ണതരംഗത്തിന്ഇടയാക്കുന്നത്. ഈ സാഹചര്യം ധ്രുവമേഖലയിൽ കടുത്ത മഞ്ഞുരുകലിനും മറ്റിടങ്ങളിൽ വർധിച്ചതോതിൽ കാട്ടുതീയ്ക്കും ഇത് ഇടയാക്കുമെന്നുംജോനാതൻ ഓവർപെക്ക്പറയുന്നു. സാധാരണയിൽനിന്ന് 10 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനിലയാണ് കഴിഞ്ഞ മാസം മേഖലയിൽ അനുഭവപ്പെട്ടതെന്ന് കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (സിസിസിഎസ്) ചൂണ്ടിക്കാട്ടുന്നു. ശരാശരിയേക്കാൾ ഉയർന്ന താപനില സൈബീരിയയിലെ അന്തരീക്ഷവായുവിൽ ഈ വർഷം ജനുവരിമുതൽതന്നെ രേഖപ്പെടുത്തിയിരുന്നതായും സിസിസിഎസ് പറയുന്നു. ജലത്തിന്റെ ഖരാങ്കത്തിൽ താഴെയുള്ള ഊഷ്മാവിൽ സ്ഥിതി ചെയ്യുന്ന മണ്ണാണ് (പെർമാഫ്രോസ്റ്റ്) സൈബീരിയൻ മേഖലയിൽ പലയിടത്തുമുള്ളത്. ചൂട് വർധിക്കുന്നത്ഇത് ഉരുകുന്നതിനിടയാക്കും. ഇതിലുള്ള ആശങ്ക 2019 ഡിസംബറിൽത്തന്നെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രകടിപ്പിച്ചിരുന്നു. വടക്കൻ റഷ്യയിലെ പല നഗരങ്ങളും നിലനിൽക്കുന്നത് ഇത്തരം മേഖലയിലാണെന്നതാണ് ആശങ്കയ്ക്കിടയാക്കിയത്.
Home › News › സൈബീരിയയില്‍ ഉഷ്ണതരംഗം; കാത്തിരിക്കുന്നത് കനത്ത മഞ്ഞുരുക്കം? ആശങ്കയില്‍ ലോകം
