
ഇവാനിസെവിച്ചിനും കോവിഡ്
ബെല്‍ഗ്രേഡ്: ടെന്നീസ് ഇതിഹാസം ഗോരാന്‍ ഇവാനിസെവിച്ചിനു കോവിഡ്-19 വൈറസ് ബാധ സ്‌ഥിരീകരിച്ചു. ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് സംഘടിപ്പിച്ച അഡ്രിയ പ്രദര്‍ശന ടെന്നീസ് ടൂര്‍ണമെന്റില്‍ ഇവാനിസെവിച്ചും പങ്കെടുത്തിരുന്നു. ജോക്കോവിച്ച് ഉള്‍പ്പെടെയുള്ള താരങ്ങളുടെ കോച്ച് കൂടിയാണ് അദ്ദേഹം. ഇവാനിസെവിച്ചിന്റെ രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. ഇന്നലെ നടന്ന പരിശോധനയിലാണു കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. 2001 ലെ വിമ്പിള്‍ഡണ്‍ ഗ്രാന്‍സ്ലാം കിരീടം നേടിയ താരമാണ് ഇവാനിസെവിച്ച്. താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നും ഐസോലേഷനില്‍ കഴിയണമെന്നും ഇവാനിസെവിച്ച് അഭ്യര്‍ഥിച്ചു. കോവിഡിന്റെ ലക്ഷണങ്ങളില്ലായിരുന്നെങ്കിലും താന്‍ ജന്മനാടായ ക്ര?യേഷ്യയില്‍ ഐസോലേഷനില്‍ കഴിയുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇവാനിസെവിച്ചിനും കോവിഡ് ബാധിച്ചതോടെ നൊവാക് ജോക്കോവിച്ച് കൂടുതല്‍ പ്രതിരോധത്തിലായി. ഗ്രിഗോര്‍ ദിമിത്രോവ്, ബോര്‍ണ കോറിച്ച്, വിക്‌ടര്‍ ട്രോയിസ്‌കി എന്നീ ടെന്നീസ് താരങ്ങള്‍ക്കാണ് ആദ്യം വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ജോക്കോവിച്ച് കടുത്ത വിമര്‍ശനം നേരിട്ടപ്പോള്‍ അദ്ദേഹത്തെ ന്യായീകരിച്ച് മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിന് നേരത്തെ കോവിഡ് ഉണ്ടായിരുന്നെന്നും ഇതുമറച്ചുവെച്ച് ടൂര്‍ണമെന്റില്‍ പങ്കെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജോക്കോവിച്ചിന്റെ പിതാവ് വ്യക്‌തമാക്കി. ക്ര?യേഷ്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണു ജോക്കോവിച്ചിന്റെ മാതാപിതാക്കള്‍ മകനെ ന്യായീകരിച്ചത്. ജോക്കോവിച്ചിന്റേയും ഭാര്യയുടേയും പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. സാമൂഹിക അകലം പാലിക്കാതെയാണ് ടൂര്‍ണമെന്റ് നടത്തിയെന്നും ടൂര്‍ണമെന്റിന്റെ ഭാഗമായി നിശാപാര്‍ട്ടി സംഘടിപ്പിച്ചിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. ടൂര്‍ണമെന്റിന്റെ രണ്ടാം പാദം നടന്ന ക്ര?യേഷ്യയില്‍നിന്ന് ബെല്‍ഗ്രേഡിലെത്തിയ ഉടന്‍ ജോക്കോവിച്ചും ഭാര്യയും മക്കളും പരിശോധനയ്‌ക്ക് വിധേയരായി. ഈ പരിശോധയിലാണ് ലോക ഒന്നാം നമ്പര്‍ താരത്തിനും ഭാര്യക്കും കോവിഡ് സ്‌ഥിരീകരിച്ചത്.
