
ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി
ന്യൂഡൽഹി: ആഭ്യന്തര സർവീസുകൾ വർധിപ്പിക്കാൻ വിമാന കമ്പനികൾക്ക് സർക്കാർ അനുമതി നൽകി. ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം 33 ശതമാനത്തിൽ നിന്ന് 45 ശതമാനമായി ഉയർത്തുന്നതിനാണ് അനുമതി. വ്യോമയാന മന്ത്രാലയം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സർവീസ് മെയ് 25 മുതലാണ് പുനരാരംഭിച്ചത്. വിമാന കമ്പനികൾക്ക് ശേഷിയുടെ മൂന്നിൽ ഒന്ന് സർവീസ് നടത്താനായിരുന്നു അന്ന് നൽകിയ അനുമതി. ഇതാണിപ്പോൾ 45 ശതമാനമായി ഉയർത്തിയത്. ഒരു മാസത്തിനുള്ളിൽ രാജ്യത്തുടനീളം 21,316 വിമാന സർവീസുകളാണ് നടത്തിയതെന്നും ഇതിൽ 18,92,581 യാത്രക്കാർ സഞ്ചരിച്ചെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.
Home › News › ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി
