
കോവിഡിനെ പിടിച്ചുകെട്ടാന്‍ പടയൊരുക്കം
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന കണക്കുകൂട്ടലിൽ നേരിടാൻ ആരോഗ്യവകുപ്പ് കൂടുതൽ സന്നാഹമൊരുക്കുന്നു. ഓഗസ്റ്റിൽ രോഗികളുടെ എണ്ണം ഒരു ലക്ഷമാകുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൂട്ടൽ. 18,000 മുതൽ 20,000 വരെ ആയേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.ആരോഗ്യസംവിധാനങ്ങളെല്ലാം സജ്ജമാക്കി നിർത്താനാണ് സർക്കാർ തീരുമാനം. സർക്കാർ ആശുപത്രികളിൽ ഓക്സിജൻ സിലിണ്ടർ നിറയ്ക്കുന്ന നടപടികളടക്കം തുടങ്ങി. 21 കമ്പനികളെ ഇതിനുമാത്രം നിയോഗിച്ചു. ആംബുലൻസ് കുറവുള്ള ജില്ലകളിൽ അഗ്നിരക്ഷാ സേനയുടെ ആംബുലൻസുകൾ ഉപയോഗിക്കാൻ അനുമതി നൽകി.സ്വകാര്യാശുപത്രികളെയും പൂർണമായി സഹകരിപ്പിക്കും. ഇപ്പോൾതന്നെ പല സ്വകാര്യാശുപത്രികളെയും ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും നിരീക്ഷണ കേന്ദ്രങ്ങളുമായി ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ, കോവിഡിതര രോഗങ്ങളുടെ ചികിത്സ പൂർണമായും ഏറ്റെടുക്കാനാണ് സ്വകാര്യാശുപത്രി മാനേജ്‌മെന്റുകൾക്കു താത്‌പര്യം. മഴക്കാല രോഗങ്ങൾ, വെള്ളപ്പൊക്ക ഭീഷണി എന്നിവയും മുന്നിൽക്കണ്ടുള്ള നീക്കങ്ങളാണു നടത്തുന്നത്.നിലവിലെ സംവിധാനങ്ങൾകോവിഡ് ആശുപത്രി 29ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ 29സർക്കാർ ആശുപത്രി 207 സ്വകാര്യാശുപത്രികൾ 125കിടക്കകൾ 8537ഐ.സി.യു. 872 വെന്റിലേറ്ററുകൾ 482രക്തബാങ്ക് 175 (സർക്കാർ 37)സ്ഥിതി ഗുരുതരമായാൽ* 11,084 ഐസൊലേഷൻ കിടക്കകളും 1679 ഐ.സി.യു. കിടക്കകളും. * നിലവിലെ കോവിഡ് ആശുപത്രികളെ പൂർണമായി കോവിഡ് ചികിത്സയ്ക്കായി മാറ്റും. ഇതോടെ 18,000 കിടക്കകൾ. * സർക്കാർ ആശുപത്രികളിൽ ആകെയുള്ള 38,000 കിടക്കകളിൽ 16,144 കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി സജ്ജീകരിക്കും.* സ്വകാര്യാശുപത്രികളെക്കൂടി ചേർത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ എണ്ണം 171 ആയി ഉയർത്തും. അവിടെ മാത്രം കിടക്കകൾ 15,975. * ജില്ലകളിൽനിന്ന് 145 വെന്റിലേറ്ററുകൾ വിട്ടുനൽകാമെന്ന് സ്വകാര്യാശുപത്രികൾ അറിയിച്ചിട്ടുണ്ട്.ദുരന്തനിവാരണ അതോറിറ്റി നിർദേശം* സർക്കാർ, സ്വകാര്യ മേഖലയിലേതടക്കം എല്ലാ ആശുപത്രികളെയും കോവിഡ് ചികിത്സയ്ക്ക് മാത്രമായി മാറ്റിയാൽ കിടക്കകൾ 1,40,000. * ആവശ്യമെങ്കിൽ ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവ ഏറ്റെടുക്കാം. അതോടെ കിടക്കകളുടെ എണ്ണം രണ്ടുലക്ഷം. * വെള്ളപ്പൊക്കമുണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകളായും ഇവ ഉപയോഗിക്കേണ്ടിവരും. * ആശുപത്രികൾ കുറവുള്ള പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ രോഗികൾ കൂടിയാൽ മറ്റു ജില്ലകളിലേക്കു മാറ്റാം.വിദഗ്ധസമിതി ശുപാർശ* രോഗം സ്ഥിരീകരിക്കുന്നവരെ ഗുരുതര ലക്ഷണമുള്ളവരെന്നും ഇല്ലാത്തവരെന്നും രണ്ടായി തിരിക്കണം. * ഗുരുതര ലക്ഷണമുള്ളവരെയും രോഗലക്ഷണം കുറവുള്ള, എന്നാൽ മറ്റു രോഗങ്ങളുള്ളവരെയും ആശുപത്രികളിൽ പ്രവേശിപ്പിക്കണം. * ഗുരുതര ലക്ഷണം ഇല്ലാത്തവരെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ പ്രവേശിപ്പിക്കും. * വീടുകളിൽ കഴിയാനാകുന്നവർക്ക് നിർബന്ധിത ഉപാധികളോടെ അതിന് അവസരം നൽകും. * ശ്വാസകോശ രോഗമുള്ളവർ, പ്രായമായവർ തുടങ്ങി റിസ്ക് ഗ്രൂപ്പുകളിലുള്ളവരെ വീടുകളിൽ തങ്ങാൻ അനുവദിക്കില്ല. അടിയന്തരചികിത്സ ആവശ്യമെങ്കിൽ പെട്ടെന്ന് ആശുപത്രികളിൽ എത്തിക്കാൻ ആകുന്നവർക്കു മാത്രമേ വീടുകളിൽ ചികിത്സ അനുവദിക്കൂ.ഭീഷണിയായി മറ്റു രോഗങ്ങളും* പനി ബാധിച്ച് ഈ വർഷം 22 പേർ മരിച്ചു. * ഡെങ്കിപ്പനി 1772 പേർക്ക് സ്ഥിരീകരിച്ചു. 18 പേർ മരിച്ചു. * എച്ച് 1 എൻ 1 ബാധിച്ചത് 61 പേർക്ക്. മരണം രണ്ട്. * 334 പേർക്ക് എലിപ്പനി. എട്ടുപേർ മരിച്ചു. * 253 പേർക്ക് ചെള്ളുപനി. അഞ്ചു മരണം. * 29 പേർക്ക് കുരങ്ങുപനി ബാധിച്ചു. മരണം നാല്.
