
തെലങ്കാനയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നു; ഞായറാഴ്ച 730 പുതിയ രോഗികള്‍, 7 മരണം
ഹൈദരാബാദ്: തെലങ്കാനയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. ഞായറാഴ്ച മാത്രം730 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടുതൽ കേസുകളാണ് ഇത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7802 ആയി. ഹൈദരാബാദിൽ മാത്രം 659പേർക്ക് വൈറസ് ബാധയേറ്റു. ഗ്രെയ്റ്റർ ഹൈദ്രബാദ് മുൻസിപ്പൽ കോർപറേഷൻ പരിധിയിലാണ് കോവിഡ് വ്യാപനം തീവ്രമായിരിക്കുന്നത്. ഹൈദരാബാദിന് പുറമെ ജൻഗൗൻ (34)രംഗറെഡ്ഢി (10)മേച്ചൽ (9)തുടങ്ങി 13 ജില്ലകളിലും കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. തെലങ്കാനയിൽ ഇന്ന് കോവിഡ് ബാധിച്ചു 7പേർ കൂടി മരണപ്പെട്ടു. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 210 ആയി. 3, 731പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.
Home › News › തെലങ്കാനയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നു; ഞായറാഴ്ച 730 പുതിയ രോഗികള്‍, 7 മരണം
