
ഫലം ഇന്നറിയാം; കോവിഡിനെ തോല്പിച്ച എസ്.എസ്.എൽ.സി. കുട്ടികൾക്ക് വിജയാശംസകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീതിയെ അതിജീവിച്ച 'ആദ്യ പോരാളികളുടെ' ഫലം ചൊവ്വാഴ്ചയറിയാം. എസ്.എസ്.എൽ.സി. പരീക്ഷാഫലം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. സി.ബി.എസ്.സി.യും മിക്ക സംസ്ഥാനങ്ങളും പത്താംക്ലാസ് പരീക്ഷകൾ കോവിഡ് കാരണം പൂർത്തിയാക്കാതെ എല്ലാവരെയും വിജയിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഇത്തവണ രാജ്യത്താദ്യമായി എല്ലാ പരീക്ഷകളുമെഴുതി പത്താംക്ലാസ് ഫലം വരുന്നത്. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപേഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപേഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും അറിയാം. ഫലം പി.ആർ.ഡി. ലൈവ്, കൈറ്റ് വിക്ടേഴ്സിന്റെ സഫലം 2020 ആപ്പ് എന്നിവയിലൂടെ അറിയാം. ഫലം ലഭിക്കുന്ന സൈറ്റുകൾ keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, results.kerala.nic.in, sietkerala.gov.in prd.kerala.gov.in ടി.എച്ച്.എസ്.എൽ.സി. thslcexam.kerala.gov.in എ.എച്ച്.എസ്.എൽ.സി. ahslcexam.kerala.gov.in
Home › News › ഫലം ഇന്നറിയാം; കോവിഡിനെ തോല്പിച്ച എസ്.എസ്.എൽ.സി. കുട്ടികൾക്ക് വിജയാശംസകൾ
