
ബ്രൂണോ തിളങ്ങി.മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ആഘോഷിക്കുകയാണ് എന്ന് പറയാം. പ്രീമിയർ ലീഗിൽ ഇന്ന് കണ്ടത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു ഗംഭീര പ്രകടനമായിരുന്നു. ഇന്ന് ബ്രൈറ്റണെ അവരുടെ ഗ്രൗണ്ടിൽ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. വിജയത്തെ മുന്നിൽ നിന്ന് നയിച്ചത് ബ്രൂണൊ ഫെർണാണ്ടസും യുവതാരം ഗ്രീൻവുഡുമാണ്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തി. 32 മത്സരങ്ങളിൽ നിന്നായി 52 പോയന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോൾ ഉള്ളത്.
