രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്
ദേശീയം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്

📍 Mukkam, Kozhikode7 Jul 2020

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 24,248 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 6,97,413 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 2,53,287 ആളുകളാണ് നിലവിൽ ചികിത്സയിലുള്ളത്. 4,24,432 ആളുകൾ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 425 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19,693 ആയി. രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിക്കുന്നതിന്റെ ശതമാനം 6.73 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. നിരവധി സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിക്കും താഴെയാണ്പുതിയ കേസുകൾ സ്ഥിരീകരിക്കുന്നതെന്നും മന്ത്രാലയം വിശദികരിച്ചു. രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 2,06,619 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം ബാധിച്ചത്. 8,822 പേർ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 1,14,978 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേർ രോഗബാധയേ തുടർന്ന് മരിച്ചു. 3,827 പേർക്കാണ് തമിഴ്നാട്ടിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിലും ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,379 പേരിലാണ് ഡൽഹിയിൽ പുതിയതായി കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,823 ആയി. 48 പേരുടെ മരണം കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. 3,115 പേരാണ് ഇതുവരെ കോവിഡ്ബാധയെത്തുടർന്ന് ഡൽഹിയിൽ മരിച്ചത്.

HomeNewsരാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്