ഐഎസ്എല്‍ ഏഴാം സീസണ്‍ നവംബര്‍ മുതല്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ; കേരളവും ഗോവയും വേദികൾ
കായികം

ഐഎസ്എല്‍ ഏഴാം സീസണ്‍ നവംബര്‍ മുതല്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ; കേരളവും ഗോവയും വേദികൾ

📍 Mukkam, Kozhikode7 Jul 2020

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പൽ ലീഗിന്റെ ഏഴാം സീസൺ നവംബർ മുതൽ മാർച്ച് വരെ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്താൻ തീരുമാനം. കേരളത്തിലും ഗോവയിലുമായി മത്സരങ്ങൾ പരിമിതപ്പെടുത്താനാണ് സാധ്യത. ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) ക്ലബ്ബ് പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച ഏകദേശ ധാരണ ആയത്. കേരളത്തേയും ഗോവയേയും കൂടാതെ പശ്ചിമബംഗാൾ, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിലും വേദികളായി പരിഗണിച്ചിട്ടുണ്ട്. എന്നാൽ കേരളവും ഗോവയുമാണ് മുൻപന്തിയിൽ നിൽക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളവും ഗോവയും മുൻപന്തിയിൽ നിൽക്കുന്നതാണ് ഈ പരിഗണനക്ക് കാരണമെന്ന് ഐഎസ്എൽ വൃത്തങ്ങൾ അറിയിച്ചു. അതേ സമയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനങ്ങളുണ്ടാകൂ.

HomeNewsഐഎസ്എല്‍ ഏഴാം സീസണ്‍ നവംബര്‍ മുതല്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ; കേരളവും ഗോവയും വേദികൾ