അന്തർദേശീയം

ലോകത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷത്തിലേക്ക്‌, ബ്രസീലില്‍ സ്ഥിതി അതീവ ഗുരുതരം

📍 Mukkam, Kozhikode12 Jun 2020

ന്യൂയോർക്ക്: ആഗോള തലത്തിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 77 ലക്ഷത്തോടടുക്കുന്നു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, യു.കെ, സ്പെയിൻ, ഇറ്റലി, പെറു, ഫ്രാൻസ്, ജർമനി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം ഇതുവരെ 7,628,687രോഗികളാണുള്ളത്.4,25,313 ആളുകൾ മരിച്ചു. 2,046,646 ആളുകൾക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ചത്. 1,14,643 ആളുകൾ മരിക്കുകയും ചെയ്തു. അമേരിക്കയിൽ 24 മണിക്കൂറിനിടെ 26,000 ആളുകളിൽ രോഗം സ്ഥിരീകരിക്കുകയും 780 പേർ മരിക്കുകയും ചെയ്തുവെന്നാണ് വിവരങ്ങൾ. അതേസമയം അമേരിക്കയിൽ കോവിഡ് മൂലമുള്ള മരണം കുറയുന്നുവെന്നാണ് കണക്കുകൾ. 828,810 ആളുകൾക്ക് രോഗം ബാധിച്ച ബ്രസീലാണ് രോഗബാധിതർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം. 24 മണിക്കൂറിനിടെ 24,000 പേർക്ക് രോഗം ബാധിക്കുകയും 843 പേർ മരിക്കുകയും ചെയ്തുവെന്നാണ് വിവരങ്ങൾ. 5,10,761 ആളുകളിൽ രോഗം സ്ഥിരീകരിച്ച റഷ്യയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇവിടെ ഇതുവരെ 6,705 ആളുകളാണ് മരിച്ചത്. നാലാം സ്ഥാനത്തുള്ള ഇന്ത്യയിൽ 297,535 ആളുകൾക്കാണ് രോഗം ബാധിച്ചതെന്നാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ. 8,498 ആളുകൾ ഇതുവരെ മരിച്ചു. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,000 ആളുകളിൽ രോഗം സ്ഥിരീകരിച്ചുവെന്നാണ് വിവരങ്ങൾ.

HomeNewsലോകത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷത്തിലേക്ക്‌, ബ്രസീലില്‍ സ്ഥിതി അതീവ ഗുരുതരം