നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി പോലീസ്; കോഴിക്കോട് രോഗികൾ വർധിക്കുന്നു
ജില്ലാ വാർത്തകൾ

നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി പോലീസ്; കോഴിക്കോട് രോഗികൾ വർധിക്കുന്നു

📍 Mukkam, Kozhikode8 Jul 2020

കോഴിക്കോട്: നഗരപരിധിയില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആള്‍കൂട്ട നിയന്ത്രണത്തിന് പൊലീസ് സഹായം തേടി കോര്‍പറേഷന്‍. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും സെന്‍ട്രല്‍മാര്‍ക്കറ്റില്‍ കൂടുതല്‍പേരെത്തുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. രോഗികളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പരിശോധനാഫലം വൈകുന്നതായും പരാതിയുണ്ട്. നിലവില്‍ നഗരപരിധിയില്‍ പതിനെട്ട് രോഗികളാണ് ചികിത്സയിലുള്ളത്. പ്രതിദിനം രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ആരോപണമുണ്ട്. ഉറവിടമറിയാത്ത രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ പരിശോധനാഫലം വൈകുന്നതിനെതിരെയും കോര്‍പറേഷന്‍ അധികൃതര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വ്യാപാരികളുടെ ലൈസന്‍സ് റദ്ദുചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

HomeNewsനിയന്ത്രണം കടുപ്പിക്കാനൊരുങ്ങി പോലീസ്; കോഴിക്കോട് രോഗികൾ വർധിക്കുന്നു