ദേശീയം

ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ്

📍 Mukkam, Kozhikode12 Jul 2020

മുംബെെ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും ആന്റിജൻ പരിശോധനഫലം നെ​ഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധനയിൽ കോവിഡ് ബാധിതരാണെന്ന് സ്ഥീരീകരിച്ചു. ജയ ബച്ചന്റെ സ്രവ പരിശോധാഫലം ​നെ​ഗറ്റീവാണെന്ന് മഹാരാഷ്ട്ര ആരോ​ഗ്യമന്ത്രി രാജേഷ് ഥോപ് ട്വീറ്റ് ചെയ്തു. താരകുടുംബത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചൻ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരുംപരിശോധന നടത്തണമെന്ന്ബച്ചൻ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രം​ഗത്ത് വന്നു. ബച്ചന്റെ വസതിയായ ജസ്ല അണുവിമുക്തമാക്കി. ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി. മുംബൈ നാനാവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുളളത്. ബച്ചന് പ്രാർഥനയും ആശംസകളുമായി കേന്ദ്രമന്ത്രിമാരും ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും ക്രിക്കറ്റ് താരങ്ങളും ആരാധകരും ഉൾപ്പടെ സമൂഹത്തിന്റെ വിവിധ മേഖകളിൽ നിന്നുള്ളവർ രം​ഗത്തെത്തി

HomeNewsഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ്