ദേശീയം

യുപിയില്‍ ചേതന്‍ ചൗഹാനടക്കം രണ്ട് മന്ത്രിമാര്‍ക്ക് കോവിഡ്; കര്‍ണാടക ടൂറിസം മന്ത്രിക്കും രോഗം

📍 Mukkam, Kozhikode12 Jul 2020

ബെംഗളൂരു:കർണാടക ടൂറിസം മന്ത്രി സി.ടി രവിക്കും ഉത്തർ പ്രദേശിലെ രണ്ട് മന്ത്രിമാർക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം സി.ടി രവി തന്നെയാണ് വ്യക്തമാക്കിയത്. ഒരാഴ്ച്ചയ്ക്കിടയിൽ ഞാൻ രണ്ട് തവണ കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ആദ്യത്തേത് നെഗറ്റീവായിരുന്നു. എന്നാൽ രണ്ടാമത്തേത് പോസിറ്റീവായി- അദ്ദേഹം പറഞ്ഞു. കർണാടകയിൽ രോഗം സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് രവി. ഉത്തർപ്രദേശിൽ മുൻ ക്രിക്കറ്റ് താരവും ക്യാബിനറ്റ് മന്ത്രിയുമായ ചേതൻ ചൗഹാൻ, ഉപേന്ദ്ര തിവാരി എന്നിവർക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇവരുടെ പരിശോധനാഫലം പോസിറ്റീവാകുകയായിരുന്നു. നേരത്തെ മന്ത്രിമാരായ രാജേന്ദ്ര പ്രതാപ് സിങ്, ധരംസിങ് സെയ്നി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ഇപ്പോൾ ചികിത്സയിലാണ്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് റാം ഗോവിന്ദ് ചൗധരിയും ആശുപത്രിയിൽ ചികിത്സയിലാണ്.

HomeNewsയുപിയില്‍ ചേതന്‍ ചൗഹാനടക്കം രണ്ട് മന്ത്രിമാര്‍ക്ക് കോവിഡ്; കര്‍ണാടക ടൂറിസം മന്ത്രിക്കും രോഗം