
പട്‌ന എയിംസിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ന് ആരംഭിക്കും
പട്ന: കൊവിഡ്- 29 പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങി പട്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. തിങ്കാളാഴ്ച മുതൽ പരീക്ഷണം ആരംഭിക്കും. ആശുപത്രി അധികൃതർ തിരഞ്ഞെടുത്ത 18 വളണ്ടിയർമാരിലാണ് പരീക്ഷണം നടത്തുക. മരുന്നുപരീക്ഷണത്തിന് തയ്യാറാണെന്ന് അറിയിച്ച് നിരവധി പേരാണ് എയിംസുമായി ബന്ധപ്പെട്ടത്. എന്നാൽ ഇവരിൽ 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള 18 പേരെയാണ് അധികൃതർ തിരഞ്ഞെടുത്തത്. ഇവരെ ആദ്യം വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. പരിശോധാനാഫലം വന്നതിന് ശേഷമായിരിക്കും ഇവരിൽ പരീക്ഷണം നടത്തുക. ഐസിഎംആറിന്റെ മാർഗനിർദേശങ്ങൾ പ്രകാരം പരിശോധനാഫലത്തിൽ കുഴപ്പങ്ങളൊന്നുമില്ലാത്തവർക്കായിരിക്കും ആദ്യ ഡോസ് നൽകുക. തുടർന്ന് 2-3 മണിക്കൂർ ഇവർ ഡോക്ടറുടെ നിരീക്ഷണത്തിലായിരിക്കും. നിരീക്ഷണത്തിന് ശേഷം ഇവരെ വീട്ടിലേക്ക് അയയ്ക്കും. ട്രയിലിന്റെ ഭാഗമായി ഒരാൾക്ക് മൂന്നു ഡോസാണ് നൽകുക. കൊറോണ വാക്സിൻ പരീക്ഷണത്തിനായി ഐസിഎംആർ തിരഞ്ഞെടുത്ത 12 സ്ഥാപനങ്ങളിൽ ഒന്നാണ് പട്നയിലെ എയിംസ്.
Home › News › പട്‌ന എയിംസിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ന് ആരംഭിക്കും
