അഭ്യൂഹങ്ങള്‍ക്ക് വിരാമം; സച്ചിന്‍ പൈലറ്റ് ബിജെപിയിലേക്കില്ല, പുതിയ പാര്‍ട്ടിയുണ്ടാക്കും
ദേശീയം

അഭ്യൂഹങ്ങള്‍ക്ക് വിരാമം; സച്ചിന്‍ പൈലറ്റ് ബിജെപിയിലേക്കില്ല, പുതിയ പാര്‍ട്ടിയുണ്ടാക്കും

📍 Mukkam, Kozhikode13 Jul 2020

ന്യൂഡൽഹി: ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാർത്തകൾക്കിടയിൽ താൻ ബിജെപിയിൽ ചേരുന്നില്ലെന്ന് പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ്. പുതിയ പാർട്ടിക്ക് രൂപം നൽകാനാണ് സച്ചിന്റെ തീരുമാനമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു. പ്രഗതിശീൽ കോൺഗ്രസ് എന്നായിരിക്കും പുതിയ പാർട്ടിയുടെ പേര്.സിഎൽപി യോഗത്തിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നദ്ദയുമായി തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയിലേക്ക് പോകുന്നതുൾപ്പടെയുള്ള നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നേ നേരത്തേ സൂചനകൾ ഉണ്ടായിരുന്നു.സച്ചിൻ ഗഹ്ലോതുമായി അനുരഞ്ജനത്തിന് സാധ്യത കാണുന്നില്ലെന്ന് ഒരു ബിജെപി നേതാവും പ്രസ്താവിച്ചിരുന്നു. ബി.ജെ.പി.യിലേക്ക് പോകില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ പൈലറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നൽകുകയാണെങ്കിൽ പോകാൻ തയ്യാറായേക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. ഓഫർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് മുഖ്യമന്ത്രി അശോക് ഗഹ് ലോതിന്റെ നേതൃത്വത്തിൽ പാർട്ടി എംഎൽഎമാരുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കാത്ത എംഎൽഎമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് പാർട്ടി അറിയിച്ചിരുന്നു. എന്നാൽ താൻ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തേ തന്നെ സച്ചിൻ വ്യക്തമാക്കിയിരുന്നു.

HomeNewsഅഭ്യൂഹങ്ങള്‍ക്ക് വിരാമം; സച്ചിന്‍ പൈലറ്റ് ബിജെപിയിലേക്കില്ല, പുതിയ പാര്‍ട്ടിയുണ്ടാക്കും