രാജ്യത്ത് ആദ്യ കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ എത്തും: പുണെ സിറം ഇന്‍സ്റ്റിറ്റിയൂട്ട്
ദേശീയം

രാജ്യത്ത് ആദ്യ കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ എത്തും: പുണെ സിറം ഇന്‍സ്റ്റിറ്റിയൂട്ട്

📍 Thenhipalam, Malappuram14 Jul 2020

മുംബൈ: ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍ ഒക്ടോബറില്‍ എത്തുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പി.സി. നമ്പ്യാര്‍. ഒക്ടോബര്‍ അവസാനത്തോടെ അല്ലെങ്കില്‍ നവംബര്‍ ആദ്യപകുതിയില്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചശേഷമായിരിക്കും വിപണിയില്‍ ലഭ്യമാകുകയെന്ന് അദ്ദേഹം പറഞ്ഞു. സിറം ഇന്‍സ്റ്റിറ്റിയൂട്ട് മൊത്തം അഞ്ചു വാക്‌സിനുകളാണ് വികസിപ്പിക്കുന്നത്. അതില്‍ രണ്ടെണ്ണം വിദേശ സാങ്കേതിക സഹായത്തോടു കൂടിയാണ്. മൂന്നെണ്ണം പൂര്‍ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുന്നതാണ്. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ സഹായത്തോടെ വികസിപ്പിക്കുന്ന വാക്‌സിന്‍ മൂന്നാമത്തെ ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നിര്‍മാണ ശേഷിയുള്ള സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഈ വാക്‌സിന്റെ 30 ലക്ഷം ഡോസുകള്‍ ഇതിനകം നിര്‍മിച്ചതായി അദ്ദേഹം പറഞ്ഞു. പുറത്തിറക്കേണ്ട സമയമാകുമ്പോള്‍ 100 കോടി ഡോസുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഏഷ്യ ആഫ്രിക്കന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാനാണ് പദ്ധതിയെന്നും പി.സി. നമ്പ്യാര്‍ വ്യക്തമാക്കി.

HomeNewsരാജ്യത്ത് ആദ്യ കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ എത്തും: പുണെ സിറം ഇന്‍സ്റ്റിറ്റിയൂട്ട്