പ്രാദേശികവാർത്തകൾ

കോടഞ്ചേരിക്ക് ആശ്വാസവാർത്ത; ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ്

📍 Mukkam, Kozhikode26 Apr 2020

കോടഞ്ചേരി: മൈക്കാവ് കൊറോണബാധ സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ വീട്ടിലെ രണ്ടുകുട്ടികൾ ഉൾപ്പെടെ ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ് എന്നറിഞ്ഞതോടെ ഏറെ ആശ്വാസത്തിലാണ് കോടഞ്ചേരിക്കാർ. വീട്ടിലെ ആരോഗ്യപ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആറുപേരെയും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ഫലം പുറത്തു വന്നത്. ഇതോടെ ആശുപത്രിയിൽനിന്ന് ഇവരെ വീട്ടിലേക്കയച്ചു.വീട്ടിൽ കർശനനിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. ഇവരടക്കം കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ 35 ആളുകൾ നിലവിൽ നിരീക്ഷണത്തിലുണ്ട്. 525 ആളുകൾ ഇതിനോടകം നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഡെപ്യുട്ടി കളക്ടർ സി. ബിജു വിലയിരുത്തി. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ കർശന നിയന്ത്രണം തുടരുകയാണ്. ഗ്രാമപ്പഞ്ചായത്തിലേക്കുള്ള മുഴുവൻ പ്രവേശനറോഡുകളും പോലീസ് നിയന്ത്രണത്തിലാണ്.നിയമ ലംഘനങ്ങൾക്കെതിരേ പോലീസ് കർശനനടപടികൾ സ്വീകരിക്കുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ കോടഞ്ചേരി പോലീസ് 7 കേസുകളെടുത്തു. അവശ്യസാധനങ്ങളുടെ കടകളും പൊതുവിതരണസംവിധാനങ്ങളും രാവിലെ 8 മണിമുതൽ 2 വരെ പ്രവർത്തിക്കുന്നരീതിയിൽ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്

HomeNewsകോടഞ്ചേരിക്ക് ആശ്വാസവാർത്ത; ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ്