
കുറ്റ്യാടിയിൽ കർശന നിയന്ത്രണം
16.7.2020 ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷി _ വ്യാപാരി വ്യവസായി - ആരോഗ്യ വകുപ്പ് സംയുക്ത യോഗ തീരുമാനങ്ങൾ . 1- പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെ വില്പന രാവിലെ 7 മണിക്കു ശേഷം മാത്രമേ നടത്താൻ പാടുള്ളു. 2. മെഡിക്കൽ ഷാപ്പ് ഒഴികെയുള്ള കടകൾ രാവിലെ 9 മണി മുതൽ മാത്രമേ പ്രവർത്തിക്കാവൂ. 3- ഹോട്ടലുകളിൽ ടേബിൾ സർവീസ് ഒഴിവാക്കി പാർസൽ സർവീസ് മാത്രമേ പാടുള്ളൂ. 4. കടകൾ, സ്ഥാപനങ്ങൾ എന്നിവ വൈകു: 6 മണിക്ക് ശേഷം പ്രവർത്തിക്കാൻ പാടില്ല. 5. കടകളിലും സ്ഥാപനങ്ങളിലും സന്ദർശക ഡയറി നിർബന്ധം. 6. കടകളിൽ കൂടുതൽ സമയം ചെലവഴിക്കാൻ പാടില്ല. 7 . സ്പോർട്സ് , മറ്റു വിനോദ പരിപാടികൾ പാടില്ല. 8. കടകളിൽ കൂട്ടം കൂടി നിൽക്കൽ, ഗ്രാമങ്ങളിലെ കളികൾ, രാത്രികാല കവല കേമ്പുകൾ, വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിക്കാതെയുള്ള യാത്ര എന്നിവ ഒഴിവാക്കാൻ പോലീസ് പരിശോധന കർശനമാക്കണം. 9. ബേങ്കുകൾ, A.T.M എന്നിവിടങ്ങളിൽ സാമൂഹ്യ അകലം ഉറപ്പാക്കണം. 10. അവശ്യ കാര്യങ്ങൾക്ക് മാത്രമായി യാത്ര പരിമിത പ്പെടുത്തണം. 11. ആരാധനാലയങ്ങൾ കോ വിഡ് വ്യാപനത്തിന് അയവുണ്ടാകുന്നതുവരെ അടച്ചു സഹകരിക്കണം. യോഗത്തിൽ വൈസ് പ്രസിഡണ്ട് കെ.സി. ബിന്ദു അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ പി.സി. രവീന്ദ്രൻ , കെ.വി. ജമീല ,വി.പി. മൊയ്തു, പി.പി. ചന്ദ്രൻ, ഗ്രീജേഷ് ഊരത്ത്, വാഴയിൽ ബാലൻ, കെ.ഇ ഫൈസൽ, എ.വി. സുരേന്ദ്രൻ , മുണ്ടത്ത് കുഞ്ഞബ്ദുല്ല., കോവിഡ് നോഡൽ ഓഫീസർ ഡോ: അഖിൽ , ഹെൽത്ത് ഇൻസ്പെക്ടർ വി.ടി.വിനോദ്, അസി. സിക്രട്ടറി ഒ.ബാബു, ഒ.വി. ലത്തീഫ്, കെ.പി. റഷീദ് എന്നിവർ സംസാരിച്ചു.
