മരുതോങ്കര പഞ്ചായത്തിൽ  കർശന നിയന്ത്രണം
പ്രാദേശികവാർത്തകൾ

മരുതോങ്കര പഞ്ചായത്തിൽ കർശന നിയന്ത്രണം

📍 Maruthonkara, Kozhikode16 Jul 2020

മരുതോങ്കര സാംസ്കാരിക നിലയത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.എം സതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി _ വ്യാപാരി വ്യവസായി - ആരോഗ്യ വകുപ്പ് , മത സംഘടനകൾ, പോലീസ്, സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സംയുക്ത യോഗ തീരുമാനങ്ങൾ . 1- കച്ചവട സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. 2) - ഹോട്ടലുകളിൽ ടേബിൾ സർവീസ് ഒഴിവാക്കി പാർസൽ സർവീസ് മാത്രമേ പാടുള്ളൂ. 3). കടകളിലും സ്ഥാപനങ്ങളിലും സന്ദർശക ഡയറി നിർബന്ധം. (ഉപഭോക്താക്കൾ പേര്, സ്ഥലം, വയസ്സ്, ഫോൺ നമ്പർ രേഖപ്പെടുത്തണം) 4. കടകളിൽ കൂടുതൽ സമയം ചെലവഴിക്കാൻ പാടില്ല. കടകളിൽ ഇരിപ്പിടങ്ങൾ പാടില്ല. നിർദ്ദേശങ്ങൾ ലംഘിക്കുന്ന കടയുടമകൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുന്നതാണ്. 5) വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ സാന്നിദ്ധ്യം ഉറപ്പു വരുത്തും. 6) . സ്പോർട്സ് , മറ്റു വിനോദ പരിപാടികൾ പാടില്ല. 7) അടുക്കത്തെ ബാർ സംബന്ധിച്ച വിഷയം കുറ്റ്യാടി പോലീസിൻ്റെ ശ്രദ്ധയിൽ പെടുത്തും. പഞ്ചായത്ത് പരിധിയിൽ പോലീസ് പട്രോളിംഗ്‌ ശക്തമാക്കും. 8. കടകളിൽ കൂട്ടം കൂടി നിൽക്കൽ, ഗ്രാമങ്ങളിലെ കളികൾ, രാത്രികാല കവല കേമ്പുകൾ, വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിക്കാതെയുള്ള യാത്ര എന്നിവ ഒഴിവാക്കാൻ പോലീസ് പരിശോധന കർശനമാക്കണം. 9. ബേങ്കുകൾ, A.T.M എന്നിവിടങ്ങളിൽ സാമൂഹ്യ അകലം ഉറപ്പാക്കണം. സാനിറ്റൈസർ നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. ബ്രേക്ക് ദ ചെയിൻ പ്രവർത്തനം ഊർജ്ജിതപ്പെടുത്താൻ സന്നദ്ധ സംഘടനകളെ പ്രോൽസാഹിപ്പിക്കും. 10. അവശ്യ കാര്യങ്ങൾക്ക് മാത്രമായി യാത്ര പരിമിത പ്പെടുത്തണം. 11. ആരാധനാലയങ്ങൾ കോവിഡ് വ്യാപനത്തിന് അയവുണ്ടാകുന്നതുവരെ ഒരു മാസക്കാലം അടച്ചു സഹകരിക്കാൻ നോട്ടീസ് നൽകും. 12 ) ടാക്സി വാഹനങ്ങളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ യൂണിയനുകളുമായി ബന്ധപ്പെടും. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി. ബാബുരാജ്, പഞ്ചായത്ത് സിക്രട്ടറി വി.വി.സുജിത്ത്, തൊട്ടിൽപ്പാലം പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ്, വാർഡ് മെമ്പർമാരായ ലത്തീഫ് , കെ.ടി.മുരളി, രജിലേഷ്, ത്രേസ്യാമ്മ മാത്യു തുടങ്ങിയവർ സംസാരിച്ചു.

HomeNewsമരുതോങ്കര പഞ്ചായത്തിൽ കർശന നിയന്ത്രണം