സംസ്ഥാനം

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ്; 24 പേര്‍ രോഗമുക്തരായി; 5 പേർ ആരോഗ്യപ്രവര്‍ത്തകര്‍

📍 Mukkam, Kozhikode3 Jun 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുക്തരായി 24 പേര്‍ ആശുപത്രി വിട്ടു. പോസറ്റീവായവരില്‍ 53 പേര്‍ വിദേശത്തുനിന്നുവന്നവരാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗമുണ്ടായി. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയണ്. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ 7, കോഴിക്കോട് 7, പാലക്കാട് 5, കൊല്ലം 5, എറണാകുളം 5, തൃശൂര്‍ 4, കാസര്‍കോട് 3, കണ്ണൂര്‍ 2, പത്തനംതിട്ട 2 എന്നിങ്ങനെയാണ് പോസറ്റീവായത്. നെഗറ്റീവായരുടെ ജില്ല തിരിച്ചുള്ള കണക്ക്:- തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂര്‍ ഒന്ന്, കോഴിക്കോട് അഞ്ച്, കണ്ണൂര്‍ രണ്ട് കാസര്‍കോട് നാല് ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ്. 632 പേര്‍ ചികിത്സയിലാണ്.160304 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1440 പേരാണ് ഇവരില്‍ ആശുപത്രിയിലുള്ളത്. 158681 പേര്‍ ക്വാറന്റീനില്‍. 241 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 73712 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 69606 എണ്ണം നെഗറ്റീവാണ്. സെന്റിനല്‍സ് സര്‍വ്വേയുടെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തിലെ 16711 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15264 എണ്ണം നെഗറ്റീവായി. ഹോട്ട്‌സ്‌പോട്ടുകള്‍ 128 ആയി.

HomeNewsസംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ്; 24 പേര്‍ രോഗമുക്തരായി; 5 പേർ ആരോഗ്യപ്രവര്‍ത്തകര്‍