
ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണ ഫലം ഇന്ന്; പ്രതീക്ഷയോടെ ലോകം
ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനക ഫാർമസ്യൂട്ടിക്കൽസും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണവൈറസ് മഹാമാരിയെ തടഞ്ഞു നിർത്തുന്നതിനായി ലോകം വൻ പ്രതീക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നത് കോവിഡ് വാക്സിൻ പരീക്ഷണങ്ങളിൽ മുൻപന്തിയിലായിരുന്നു ഓക്സ്ഫോർഡ് സർവകലാശാല. ഇവർ വികസിപ്പിച്ച വാക്സിൻ നിലവിൽ ബ്രസീലിൽ മനുഷ്യരിലുള്ള പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വസയോഗ്യമാണെങ്കിൽ വാക്സിൻ പ്രാരംഭ ഘട്ടത്തിൽ മികച്ച ഫലങ്ങൾ കാണിക്കുകയും കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പ്രതീക്ഷ പകരുന്നുമെന്നുമാണ് വിവരം. മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാൻസെറ്റ് മെഡിക്കൽ ജേണലിലാകും ഇന്ന് പ്രസിദ്ധീകരിച്ച് പുറത്തുവരിക. തങ്ങളുടെ വാക്സിൻ കോവിഡിൽ നിന്ന് ഇരട്ട സംരക്ഷണം ഉറപ്പാക്കുമെന്നാണ് ഓക്സ്ഫോർഡ് ഗവേഷകർ അവകാശപ്പെടുന്നത്. അതേ സമയം വാക്സിൻ എന്ന് വിപണയിൽ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്നും അധികൃതർ അറിയിച്ചു. സെപ്റ്റംബറോടെ വിപണിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നതെന്നാണ് റിപ്പോർട്ടുകൾ.
Home › News › ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണ ഫലം ഇന്ന്; പ്രതീക്ഷയോടെ ലോകം
