ഒറ്റ ദിവസം 8380 രോഗികള്‍;മരണം 5000 കടന്നു; അണ്‍ലോക്കിനിടയിലും ആശങ്കയായി കോവിഡ് വ്യാപനം
ആശങ്കയായി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനേ കൂടുന്നു. ഒരു ദിവസത്തിനിടെ 8390 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഇത്രയധികം പേർക്ക് ഇന്ത്യയിൽ രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. മരണ സംഖ്യ 5000 പിന്നിടുകയും ചെയ്തു. 193 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതടക്കം ആകെ മരിച്ചവരുടെ എണ്ണം 5164 ആയി. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 182143 ആകുകയും ചെയ്തു. രാജ്യത്ത് പ്രഖ്യാപിച്ച നാലാംഘട്ട ലോക്ക്ഡൗൺ ഇന്ന് അവസാനിക്കുകയും ലോക്ക്ഡൗണിൽ നിന്ന് രാജ്യം പുറത്ത് കടക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്ത ഘട്ടത്തിൽ അതിവേഗതയിലാണ് കോവിഡ് വ്യാപിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസം ഏഴായിരത്തിന് മുകളിലായിരുന്നു പുതിയ രോഗികളുടെ എണ്ണം. ഇതാദ്യമയിട്ടാണ് എട്ടായിരത്തിന് മുകളിൽ കടക്കുന്നതും. രാജ്യത്തെ ആകെ രോഗബാധിതരിൽ 86984 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 89995 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 65168 ആയി. 2197 പേർ ഇതുവരെ മരിക്കുകയും ചെയ്തു. ഗുജറാത്തിൽ മരണം ആയിരംകടന്നു. 16343 പേർക്ക് വൈറസ് സ്ഥിരീകരിക്കുകയും 1007 പേർ മരിക്കുകയും ചെയ്തിട്ടുണ്ട് ഗുജറാത്തിൽ. തമിഴ്നാട്ടിൽ 21184 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 160 മരണമാണ് റിപ്പോർട്ട് ചെയ്തത്.
Home › News › ഒറ്റ ദിവസം 8380 രോഗികള്‍;മരണം 5000 കടന്നു; അണ്‍ലോക്കിനിടയിലും ആശങ്കയായി കോവിഡ് വ്യാപനം
