
ഇന്ധന വില തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും വര്‍ധിപ്പിച്ചു; രണ്ടാഴ്ചക്കിടെ ഡീസലിന് കൂടിയത് 8.43 രൂപ
കൊച്ചി: രാജ്യത്ത്പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 57 പൈസയും ഡീസൽ ലിറ്ററിന് 35 പൈസയുമാണ് ഞായറാഴ്ച കൂട്ടിയത്.തുടർച്ചയായ പതിനഞ്ചാം ദിവസമാണ് എണ്ണക്കമ്പനികൾ ഇന്ധന വിലവർധിപ്പിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ഒരു ലിറ്റർ പെട്രോളിന് എട്ട് രൂപയും ഡീസലിന് 8.43 രൂപയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ നിലവിൽ ഒരു ലിറ്റർ പെട്രോളിന് 79.54 രൂപയും ഡീസലിന് 74.21 രൂപയുമാണ് വില. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വിലവർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനുശേഷം ജൂൺ ഏഴുമുതലാണ് പ്രതിദിന വില പരിഷ്കരണം നടപ്പാക്കിയത്. അന്നുമുതൽ ദിവസവും വില കൂട്ടുകയാണ്.
Home › News › ഇന്ധന വില തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും വര്‍ധിപ്പിച്ചു; രണ്ടാഴ്ചക്കിടെ ഡീസലിന് കൂടിയത് 8.43 രൂപ
